എഡിറ്റര്‍
എഡിറ്റര്‍
സൈനികരുടെ ദയനീയ അവസ്ഥ തുറന്നു കാട്ടിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല; മോദിയോട് ചോദ്യങ്ങളുമായി തേജ്ബഹദൂര്‍ യാദവിന്റെ പുതിയ വീഡിയോ
എഡിറ്റര്‍
Monday 27th February 2017 2:41pm

ന്യൂദല്‍ഹി : അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തെ അറിയിച്ച സൈനികന്‍ തേജ് ബഹദൂര്‍ യാദവിന്റെ പുതിയ വീഡിയോ പുറത്ത്.

സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ടും ഇതുവരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടും വിഷയത്തില്‍ പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചും കൊണ്ടാണ് യാദവിന്റെ പുതിയ വീഡിയോ.

എനിക്ക് പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങളുണ്ട്. ഞാന്‍ നേരത്തെ പുറത്ത് വിട്ട വീഡിയോയില്‍ കാണുന്നതു പോലെ മോശം ഭക്ഷണം നല്‍കിയിട്ടും തങ്ങള്‍ക്ക് അത് നല്‍കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ഇദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു.

ആര്‍മിയിലെ ഭക്ഷണം സംബന്ധിച്ച് താന്‍ പോസ്റ്റ് ചെയ്തത് സത്യസന്ധമായ വീഡിയോ തന്നെയായിരുന്നു. സൈനികരുടെ ദയനീയ അവസ്ഥ തുറന്നു കാട്ടിയിട്ടും അതില്‍ നടപടിയെടുക്കാതെ പരാതി ഉന്നയിച്ച തനിക്കെതിരെയാണ് എല്ലാവരും തിരിഞ്ഞിരിക്കുന്നത്.

ഞാന്‍ ആ വീഡിയോ പുറത്ത് വിട്ടതിനെ തുടര്‍ന്ന് എനിക്ക് പീഡനങ്ങളേല്‍ക്കേണ്ടി വന്നു. പ്രധാനമന്ത്രിയാണെങ്കില്‍ രാജ്യത്തെ അഴിമതി തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞാന്‍ എന്റെ മേഖലയില്‍ നടക്കുന്ന ഒരഴിമതിയെ തുറന്നു കാട്ടി. പക്ഷേ അതുകൊണ്ട് ഫലമൊന്നും ഉണ്ടായില്ല. ഇതാണോ അഴിമതി ചൂണ്ടിക്കാട്ടില്‍ ഉണ്ടാവുന്ന ഫലം? –

 


Dont Miss ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമാണെങ്കില്‍ മുഖ്യമന്ത്രി ‘വിജയന്‍’ എന്ന പേര് മാറ്റണം : ശ്രീകൃഷ്ണ സ്മരണയുയര്‍ത്തുന്ന പേര് അവഹേളനമല്ലേയെന്നും കുമ്മനം


സൈനികര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണം സംബന്ധിച്ച് തേജ് ബഹദൂര്‍ യാദവ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വലിയ വിവാദമായിരുന്നു.

സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് തേജ് ബഹാദൂറിന് വലിയ പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് ഇദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പുതിയ വീഡിയോ സൈനികന്‍ പുറത്തുവിട്ടത്.

Advertisement