Categories
chemmannoor

അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്; ജവാന്‍ കൊല്ലപ്പെട്ടു

susheel-kumar-bsf

 


ഇന്ന് പുലര്‍ച്ചെ ആര്‍.എസ് പുര സെക്ടറില്‍  പാക്‌സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോണ്‍സ്റ്റബിളായ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു ജവാനും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുകയാണ്.


കശ്മീര്‍:  ഇന്ന് പുലര്‍ച്ചെ ആര്‍.എസ് പുര സെക്ടറില്‍  പാക്‌സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോണ്‍സ്റ്റബിളായ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു ജവാനും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച പാക് സൈന്യം നടത്തിയ വെടിവെയ്പിലും ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ ആര്‍.എസ് പുര, അഖ്‌നൂര്‍ മേഖലകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.

jawean

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പാക്ക് സൈന്യം നടത്തുന്ന എട്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സൈനിക പോസ്റ്റുകള്‍ക്ക് പുറമെ അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യം വെച്ചും സൈന്യം ആക്രമണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഉറി ഭീകരാക്രമണത്തിന് ശേഷം പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സ്ഥിതി വീണ്ടും സംഘര്‍ഷഭരിതമായത്.