എഡിറ്റര്‍
എഡിറ്റര്‍
ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യേണ്ടെന്ന് സ്പീക്കര്‍
എഡിറ്റര്‍
Tuesday 7th February 2017 8:22am

berko


പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയാതിരുന്നാല്‍ ട്രംപിനു ഫെഡറല്‍ കോടതിയില്‍ നിന്നും ലഭിച്ച തിരിച്ചടിയേക്കാള്‍ ആഘാതമായിരിക്കും ബ്രിട്ടന്‍ സന്ദര്‍ശനം നല്‍കുക.


ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യേണ്ടെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍കോ. വര്‍ഗീയതയ്ക്കും ലിംഗ വിവേചനത്തിനുമെതിരെ നിലകൊള്ളുന്ന പാര്‍ലമെന്റിന്റെ നിലപാടുകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന യു.എസ് പ്രസിഡന്റിനെ വിലക്കണമെന്നാണ് ബ്രിട്ടീഷ് അധോസഭാ സ്പീക്കര്‍ ആവശ്യപ്പെടുന്നത്.


Also read ബി.ജെ.പി പറഞ്ഞു പറ്റിച്ചു; ആ നെറികേടിന്റെ അതിന്റെ തിക്തഫലം അവരനുഭവിക്കും: സി.കെ ജാനു 


യു.എസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദര്‍ശനത്തിനും എതിരല്ലെന്ന് പറഞ്ഞ ബെര്‍കോ ട്രംപിനെതിരായ പ്രധിഷേധങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ട്രംപിന്റെ നിലപാടുകള്‍ക്ക് താന്‍ എതിരാണ് വ്യക്തമാക്കി. കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് മുമ്പേ ട്രംപിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിരുന്നതായും ബെര്‍കോ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ലണ്ടനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലികള്‍ നടന്നിരുന്നു. ക്ഷണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജി ഫെബ്രുവരി 20ന് പാര്‍ലമെന്റെ് ചര്‍ച്ച ചെയ്യാന്‍ ഇരിക്കവേയാണ് സ്പീക്കറുടെ പരാമര്‍ശങ്ങള്‍. പാര്‍ലമെന്റില്‍ ആര്‍ക്കൊക്കെ സംസാരിക്കാം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് സ്പീക്കര്‍.

ട്രംപിനെതിരെ യു.എസിന് പുറത്തും പ്രതിഷേധം ശക്താമകുന്നതിനിടെയാണ് ബ്രിട്ടീഷ് സ്പീക്കറുടെ പരാമര്‍ശവും പുറത്തു വന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയാതിരുന്നാല്‍ ട്രംപിനു ഫെഡറല്‍ കോടതിയില്‍ നിന്നും ലഭിച്ച തിരിച്ചടിയേക്കാള്‍ ആഘാതമായിരിക്കും ബ്രിട്ടന്‍ സന്ദര്‍ശനം നല്‍കുക. ട്രംപിന്റെ പരാമര്‍ശങ്ങളോട് ഇത് വരെ പ്രതികരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി തെരേസ മെയ് ആണ് സന്ദര്‍ശനത്തിനായി ക്ഷണിച്ചിട്ടുള്ളത്.

Advertisement