ലണ്ടന്‍: ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായം ബ്രിട്ടന്‍ നിര്‍ത്തുന്നു. റഷ്യ, ചൈന, ഇറാഖ് എന്നീ രാജ്യങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായം അവലോകനം ചെയ്തുകൊണ്ടുള്ള സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിലാണ് ഈ രാജ്യങ്ങള്‍ക്കുള്ള സഹായം നിര്‍ത്താനുള്ള നിര്‍ദേശമുള്ളത്.

ഈ പണം മെച്ചപ്പെട്ട ഫലം നല്‍കുന്ന മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ഘാന, അഫ്ഗാനിസ്താനുമുള്‍പ്പെടെ 27 രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ സഹായം നല്‍കും.

പത്ത് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായതിനാലാണ് ഇന്ത്യയ്ക്ക് ഇനി സഹായം നല്‍കേണ്ടെന്ന് ബ്രിട്ടന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യയില്‍ അമ്പത് ലക്ഷത്തോളമാളുകള്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും കാര്യമായ സഹായമില്ലാതെ ആഗോള ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.