മലപ്പുറം: മലപ്പുറം പാലപ്പെട്ടിയില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗര്‍ പോലീസ് പിടികൂടി. മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ബ്രൗണ്‍ഷുഗര്‍ കൈമാറുന്നതിനിടയിലാണ് യുവാക്കള്‍ പോലീസ് പിടിയിലായത്. ഷെറീഫ് (38), സുബൈര്‍ (28), മുജീബ് (32) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാന കണ്ണിയായിരുന്ന ഹാരിസ് ഓടി രക്ഷപ്പെട്ടു.