ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ മലനിരകളില്‍ വെങ്കല യുഗത്തിലെ ബുദ്ധമത കേന്ദ്രങ്ങള്‍ കണ്ടെത്തി. ഇറ്റാലിയന്‍ പുരാവസ്തു ഗവേഷണ സംഘമാണ് കാണ്ടക് ഗുഹാമുഖങ്ങളിലും കോത താഴ്‌വാരങ്ങളിലും വെങ്കല യുഗത്തിലെയും ഇരുമ്പ് യുഗത്തിലെയും വരകളും ഛായാചിത്രങ്ങളും കണ്ടെത്തിയത്.

കാര്‍ഷിക ജീവിതവും യുദ്ധരംഗങ്ങളും നൃത്ത രംഗങ്ങളും മൃഗങ്ങളുടെ രൂപങ്ങളുമാണ് പരുക്കന്‍ പാറകളില്‍ കോറിയിട്ടിരിക്കുന്നത്.

Subscribe Us:

കേടുപാടുകളില്ലാതെ കണ്ടെത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ബ്രോണ്‍സ് എയ്ജ് സൈറ്റാണ് ഇപ്പോള്‍ കണ്ടെത്തിയത്.