Categories

ട്രന്റ്ബ്രിഡ്ജില്‍ സ്വിങ് വസന്തം: ഇംഗ്ലണ്ട് 221 ന് പുറത്ത്

ട്രന്റ്ബ്രിഡ്ജ : ട്രന്റ്ബ്രിഡ്ജിലെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ പേസ്ത്രയം സ്വിങ്ങ് ബൗളിങ്ങിന്റെ മാസ്മരിക സൗന്ദര്യം തീര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയരുടെ ആദ്യ ഇന്നിംഗ് 221 റണ്‍സിലവസാനിച്ചു. ഇന്ത്യന്‍ പേസര്‍മാരായ ശ്രീഷാന്തും, ഇഷാന്തും, പ്രവീ്ണ്‍ കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 14 റണ്‍സോടെ ലക്ഷ്മണും ഏഴ് റണ്‍സോടെ ദ്രാവിഡുമാണ് ക്രീസില്‍.

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ടോസ് നേടിയ ഇന്ത്യന്‍ ക്യപ്റ്റന്‍ ധോണി ഇംഗ്ലണ്ടിനെ ബാറ്റിംങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെയ്ക്കുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ പേസ് നിരയുടെ ബൗളിംഗ്. സ്‌കോര്‍ ഏഴില്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് (2) ഇഷാന്ത് ശര്‍മ്മക്ക് മുന്നില്‍ വീണു. ഇഷാന്തിന്റെ പന്തില്‍ എല്‍ബിഡബ്ല്യു. പിന്നീട് ഫോമിലുള്ള ജൊനാദന്‍ ട്രോട്ടിനെയും കെവിന്‍ പീറ്റേഴ്‌സനെയും പുറത്താക്കി ശ്രീശാന്ത് ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി.സ്‌ട്രോസും(32), മോര്‍ഗനും(പൂജ്യം) ഓരോവറില്‍ത്തന്നെ പ്രവീണ്‍കുമാര്‍ പുറത്താക്കി. പിന്നീടെത്തിയ ഇയാന്‍ ബെല്‍ (31) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അധിക സമയം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞല്ല. . എയിന്‍ മോര്‍ഗന്‍ പൂജ്യത്തിനും, മാറ്റ് പ്രയര്‍ ഒരു റണ്ണിനും പുറത്തായി.

ചായക്ക് പിരിയുമ്പോള്‍ എട്ടിന് 124 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് സ്‌കോര്‍ 200 കടത്തിയത് എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റുവര്‍ട്ട് ബ്രോഡും, ഗ്രയിം സ്വാനും ചേര്‍ന്ന കൂട്ട്‌കെട്ടാണ്. ഇരുവരിം ഇംഗ്ലണ്ട് സാകോറിനോടെ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 64 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ഗ്രയിം സ്വാന്‍ 28 റണ്‍സെടുത്തു.

രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. പരിക്കേറ്റ സഹീര്‍ഖാനു പകരം ശ്രീശാന്ത് ടീമിലിടം പിടിച്ചപ്പോള്‍ കഴിഞ്ഞ കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായ ഗൗംതം ഗംഭീറിന് പകരം യുവരാജ് സിംഗ് അവസാന ഇലവനില്‍ സ്ഥാനം പിടിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.