ലണ്ടന്‍: ഇന്ത്യക്കുള്ള ധനസഹായ പദ്ധതി 2015ല്‍ നിര്‍ത്തലാക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്ന് വരുന്ന ഇന്ത്യക്ക് സഹായം നല്‍കുന്നതില്‍ ബ്രിട്ടീഷുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി.

Ads By Google

പ്രതിവര്‍ഷം 28 കോടി പൗണ്ടാണ് സഹായമായി നല്‍കിവരുന്നത്. ഇത് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപരിരക്ഷയ്ക്കുമാണ് ഉപയോഗിച്ചുവന്നിരുന്നത്.

2015വരെയുള്ള ശേഷിക്കുന്ന മൂന്ന് വര്‍ഷക്കാലം കുറഞ്ഞതോതിലുള്ള സഹായമേ നല്‍കുകയുള്ളൂ.

ഈയിനത്തില്‍ മാത്രം 20കോടി പൗണ്ട് ലാഭിക്കാമെന്നു ബ്രിട്ടന്‍ കണക്കുകൂട്ടുന്നു.

2015ല്‍ സഹായപദ്ധതി പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് അന്തര്‍ദേശീയ വികസന വകുപ്പ് സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പ്രഖ്യാപിച്ചു.