എഡിറ്റര്‍
എഡിറ്റര്‍
മരിച്ച കുട്ടികളുടെ പേരില്‍ രഹസ്യപ്പോലീസുകാര്‍: ബ്രിട്ടനില്‍ വിവാദം
എഡിറ്റര്‍
Tuesday 5th February 2013 10:39am

ലണ്ടന്‍: മരിച്ചുപോയ കുട്ടികളുടെ പേരില്‍ വ്യാജ തിരിച്ചറിയില്‍ രേഖ ചമച്ച് ബ്രിട്ടനിലെ രഹസ്യപ്പോലീസുകാര്‍ പ്രവര്‍ത്തിച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1968 നും1994 നുമിടയില്‍ 80 പോലീസുദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതായി തെളിയിക്കുന്ന രേഖ ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ടു.

Ads By Google

രാജ്യത്തെ പ്രശസ്തമായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഇത്തരം പ്രവര്‍ത്തനരീതി ഇപ്പോഴില്ലെന്നുംഅവകാശപ്പെട്ടു. മരിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ തപ്പിയെടുത്ത് അവരുടെ പേരില്‍ വ്യജ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും ദേശീയ ഇന്‍ഷുന്‍സ് നമ്പറുമൊക്കെ ചമച്ചാണ് പോലീസുദ്ദ്യോഗസ്ഥരെ രഹസ്യപ്പവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിരുന്നത്. കുട്ടികളുടെ കുടുംബത്തെ അറിയിക്കാതെയായിരുന്നു ഇത്.

80 കുട്ടികളുടെ പേരുകള്‍ ഇങ്ങനെ ഉപയോഗിച്ചതായാണ് വെളിപ്പെട്ടിട്ടുള്ളതെങ്കിലും യഥാര്‍ത്ഥ സംഖ്യ ഇതിലുമധികമാകവാമെന്നാണ് സൂചന. വിധ്വംസകമുദ്ര ചാര്‍ത്തപ്പെട്ട സംഘടനകളിലും മറ്റും നുഴഞ്ഞുകടന്ന് വിവരങ്ങള്‍ ചോര്‍ത്താനാണ് പ്രധാനമായും ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ വിന്യസിച്ചത്. വര്‍ഷങ്ങളോളം ഇവരെ ഇത്തരം വ്യാജവേഷത്തില്‍ ജീവിച്ച പോലീസുദ്യോഗസ്ഥരുണ്ടെന്ന് ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജുഗുപ്‌സാവഹമായ ഒരു സമ്പദായത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണിതെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതയുടെ അധ്യക്ഷന്‍ കെയ്ത് വാസ് അഭിപ്രായപ്പെട്ടു. മരിച്ചുപോയ തങ്ങളുടെ കുട്ടികളുടെ പേര് ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന അറിവ് കുടുംബാംഗങ്ങളെ സ്തബ്ദരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സക്കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ ഈ പ്രവര്‍ത്തനരീതി ദീര്‍ഘകാലം ഔദ്യോഗികരഹസ്യമായിരുന്നു. എങ്കിലും പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ ഫ്രെഡറിക് ഫോര്‍ത്തിന്റെ ദ ഡേ ഓഫ് ദ ജാക്കല്‍ എന്ന നോവലില്‍ ഇതിന്റെ കല്‍പ്പിതാഖ്യാനമുണ്ട്.

Advertisement