Categories

അനൂജിന്റെ കൊലപാതകം: പോലീസ് മാപ്പ് ചോദിച്ചു

ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ വെടിയേറ്റുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ്‌വേയുടെ കുടുംബാംഗങ്ങളോട് ബ്രിട്ടീഷ് പൊലീസ് മാപ്പു പറഞ്ഞു. അനൂജിന്റെ മരണവാര്‍ത്ത ബന്ധുക്കള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയ ഫെയ്‌സ്ബുക്ക് വഴി അറിയാന്‍ ഇടയായതിനാണ് പൊലീസിന്റെ ക്ഷമാപണം.

മകന്‍ കൊല്ലപ്പെട്ട വിവരം ബ്രിട്ടീഷ് സര്‍ക്കാരോ ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റൊ തന്നെ അറിയിച്ചിരുന്നില്ലെന്ന് അനൂജിന്റെ അച്ഛന്‍ സുഭാഷ് ബിദ്‌വെ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് ബ്രിട്ടീഷ് പോലീസ് മാപ്പ് പറഞ്ഞത്.

ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ ഇലക്‌ട്രോണിക്‌സ് ബിരുദാനന്തരബിരുദവിദ്യാര്‍ഥിയായിരുന്ന അനൂജ് ക്രിസ്മസ് അവധിക്ക് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയ അനൂജ് അക്രമികളുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രകോപനമില്ലാതെ നടന്ന കൊലപാതകത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അറിയിച്ചിട്ടുണ്ട്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.