എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്‍ വാക്താവ് അറസ്റ്റില്‍
എഡിറ്റര്‍
Wednesday 30th May 2012 4:49pm

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ വാക്താവ് ആന്റി കോള്‍സണിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കള്ള പ്രസ്താവന നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് അറസ്റ്റ്.

2010 ല്‍ കാമറൂണിന്റെ വാക്താവായിരുന്ന കോള്‍സണ്‍ മാധ്യമ രാജാവ് റൂപര്‍ട്ട് മറഡോക്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിവാദ പത്രം ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ എഡിറ്ററായിരുന്നു.

പത്രത്തില്‍ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്റെ അറിവോടെയല്ലെന്നായിരുന്നു കോള്‍സണിന്റെ വാദം. ഈ വാദം നുണയാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കേസില്‍ കോള്‍സണും അറസ്റ്റിലായിരുന്നു. 2011 ജനുവരിയില്‍ ല്‍ പോലീസ് കേസ് പുനരാരംഭിക്കുകയായിരുന്നു. പക്ഷേ കോള്‍സണ്‍ ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്.

Advertisement