ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയിഡ് അന്തരിച്ചു. 88 വയസ്സായിരുന്നു. ലണ്ടനിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളുകളായി രോഗബാധിതനായിരുന്നു.

റിയലിസ്റ്റിക് ചിത്രകലാശൈലിയില്‍ സാമൂഹ്യ ജീവിതവും റിയലിസവും നഗ്നതയും കഥാപാത്രമാകുന്ന ചിത്രങ്ങളാണ് ലൂസിയന്‍ കൂടുതലും വരച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹം വിവാദങ്ങള്‍ക്കും പാത്രമായി.

ബ്രിട്ടീഷ് ചിത്രകലാ പാരമ്പര്യത്തിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട ചിത്രകാരന്‍മാരില്‍ പ്രമുഖനായാണ് ലൂസിയന്‍ അറിയപ്പെടുന്നത്.

ബ്രിട്ടീഷ് ചിത്രകലയെ പുത്തന്‍ ശൈലിയില്‍ അവതരിപ്പിച്ച ലൂസിയന്‍ ലോകപ്രശസ്ത മനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ കൊച്ചുമകനാണ്.