Categories

അഫ്ഗാനില്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

afghanലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ടര്‍ റൂപ്പര്‍ട്ട് ഹാമറും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുമാണ്. പട്ടാളം പട്രോളിങ് നടത്തുന്നതിനെ ലക്ഷ്യം വെച്ച് നടത്തിയ സ്‌ഫോടനത്തില്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. തെക്കുകിഴക്കന്‍ മേഖലയായ നാവയിലാണ് സ്‌ഫോടനമുണ്ടായത്. സണ്‍ഡേ മിററിന്റെ യുദ്ധ വാര്‍ത്തകളുടെ ചുമതലക്കാരനായിരുന്നു ഹാമര്‍. ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഫിലിപ് കോബേണിന് ഗുരുതരമായി പരിക്കേറ്റു.

അമേരിക്കന്‍ സേനയ്‌ക്കൊപ്പം നിന്ന് യുദ്ധ റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് റൂപ്പര്‍ട്ട് അഫ്ഗാനിലെത്തിയത്. പട്രോളിങ് വാഹനത്തില്‍ പോകുന്നതിനിടെ റോഡരികിലാണ് സ്‌ഫോടനമുണ്ടായത്. 2001 ന് ശേഷം 19 മാധ്യമപ്രവര്‍ത്തകരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.