ലണ്ടന്‍: ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ തന്റെ പ്രവചനം തെറ്റിയെന്നറിഞ്ഞ എഴുത്തുകാരന്‍ തത്സമയ ടിവി പരിപാടിയില്‍ പുസ്തകം തിന്നു.

പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി 38 ശതമാനം പോലും വോട്ട് നേടില്ലെന്ന് പ്രവചിച്ച മാത്യു ഗുഡ്വിന്‍ എന്ന കെന്റ് യൂണിവേഴ്‌സിറ്റി യൂണിവേഴ്‌സിറ്റി പ്രഫസറാണ് തന്റെ പുസ്തകം തിന്നത്.

ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി 40.3 ശതമാനം വോട്ട് നേടി ഫലപ്രഖ്യാപനം വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ മാത്യുവിനെതിരെ വന്‍ട്രോളായിരുന്നു.

തുടര്‍ന്ന് ചാനലില്‍ ലൈവ് ചര്‍ച്ചക്കിടെ ഈ വിഷയത്തില്‍ വന്ന പരാമര്‍ശത്തെ തുടര്‍ന്ന് വാക്കുമാറില്ലെന്ന് പറഞ്ഞതാണ് താന്‍ കൂടി രചിച്ച ബ്രക്‌സിറ്റ്, വൈ ബ്രിട്ടണ്‍ വോട്ടഡ് ടു ലീവ് ദ യൂറോപ്യന്‍ യൂണിയന്‍ എന്ന പുസ്തകത്തിന്റെ താളുകള്‍ മാത്യു കടിച്ചുചവച്ചത്.