എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകളോട് ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്റെ മുന്നറിയിപ്പ്
എഡിറ്റര്‍
Friday 17th January 2014 9:43am

rape-2

ന്യൂദല്‍ഹി : രാജ്യത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് വനിതാ വിനോദസഞ്ചാരികളോട് ജാഗ്രതപാലിക്കണമെന്ന് ബ്രിട്ടണ്‍ മുന്നറിയിപ്പ് നല്കി.

യു.കെ വിദേശകാര്യ ഓഫീസ് ഇന്ത്യയിലുള്ള സഞ്ചാരികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്ത്രീകള്‍ക്കു നേരേയുള്ള ഇത്തരം അതിക്രമങ്ങള്‍ രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നും യു.കെ പറയുന്നു.

ഇന്ത്യയില്‍ വനിതകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത് വിനോദസഞ്ചാരമേഖലയടക്കമുള്ള മേഖലകളെ ബാധിക്കുമെന്നതിന്റെ സൂചനയാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം 51 വയസ്സുള്ള ഡാനിഷ് വിനോദസഞ്ചാരിയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്തയാണ് ബ്രിട്ടന്റെ ഈ മുന്നറിയിപ്പിന് പിന്നില്‍.

ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 25 ശതമാനം കുറഞ്ഞതായും വനിതാ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവുണ്ടായതായും അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 2011 ല്‍ 13 ശതമാനം വര്‍ധനയാണുണ്ടായിരുന്നത്. 2012 ല്‍ 5 ശതമാനമായിരുന്നു വര്‍ധനയെങ്കില്‍ 2013 ല്‍ 4 ശതമാനമായി കുറഞ്ഞു.

സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലമാണ് ഇന്ത്യയെന്നുള്ള അഭിപ്രായം മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാകുകയാണ്.

അതേസമയം ഈ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ‘ ഞാന്‍ വനിതകളെ ബഹുമാനിക്കുന്നു ‘ എന്ന പ്രമേയവുമായി ക്യാമ്പയിനുകള്‍ തുടങ്ങിയിട്ടുണ്ട്.

Advertisement