എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ്ജ് ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷം ജൂണ്‍ 7 മുതല്‍
എഡിറ്റര്‍
Thursday 8th June 2017 9:25pm

 

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ്ജ് ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷം ജൂണ്‍ 7 മുതല്‍ നടക്കും. ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും അന്ന് തന്നെ ആരംഭിക്കും.


Never Miss: ‘രാഹുല്‍ ഗാന്ധി മധ്യപ്രദേശിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ഹെല്‍മറ്റ് ഇല്ലാതെ ഓവര്‍ലോഡായി’; ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സൂപ്പര്‍ എക്‌സ്‌ക്ലൂസീവുമായി റിപ്പബ്ലിക്ക് ടി.വി


ജൂണ്‍ 18 വരെയാണ് ആഘോഷ പരിപാടികള്‍ നീണ്ടു നില്‍ക്കുന്നത്. പരിപാടികള്‍ക്ക് മലങ്കര സഭയിലെ പ്രമുഖ ധ്യാന ഗുരുവും, എഴുത്തുകാരനും ഞാലിയാകുഴി ദയറാഗവുമായ റവ. ഫാ. സഖറിയാ നൈനാന്‍ (സാഖേര്‍ അച്ചന്‍) നേതൃത്വം നല്‍കും.


Also Read: ‘വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല, എല്ലാം ദൈവത്തിന്റെ കരങ്ങളില്‍, അഭയം പ്രാപിച്ചാല്‍ അവിടുന്ന് നമ്മേ കൈവിടില്ല ‘; ഡെങ്കിപ്പനിക്കെതിരെ കോഴിക്കോട് സര്‍വ്വമത പ്രാര്‍ത്ഥനയും ഉപവാസവും


പെരുന്നാളിനോടനുബന്ധിച്ച് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ച ലക്ഷ്യമാക്കി വചന ശുശ്രൂഷ, ഗാന ശുശ്രൂഷ, സമര്‍പ്പണ പ്രാര്‍ത്ഥന, മധ്യസ്ഥ പ്രാര്‍ത്ഥന, ആദ്യഫല പെരുന്നാള്‍, മത ബോധന കണ്‍വന്‍ഷന്‍, കുടുംബ ധ്യാനം, ഫാമിലി കൗണ്‍സിലിങ് എന്നിവയും പെരുന്നാള്‍ ശുശ്രൂഷകളായ വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം എന്നിവയോട് ചേര്‍ന്നു നടത്തപ്പെടുന്നു.


Don’t Miss: മൊമോസ് നിരോധിക്കണമെന്ന് ജമ്മുകാശ്മീര്‍ ബി.ജെ.പി എം.എല്‍.എ: സ്ട്രീറ്റ് ഫുഡ്ഡുകള്‍ ജീവന് ഭീഷണിയെന്നും എം.എല്‍.എയുടെ ക്യാമ്പയിന്‍


പെരുന്നാള്‍ സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇടവക വികാരി അജീഷ് അച്ചനും പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍മാരും അറിയിച്ചു. പെരുന്നാളില്‍ പങ്കെടുത്ത് വി. ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് ഇടവകാംഗങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


Also Read: യോഗി ആദിത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാട്ടി; 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍


പള്ളിയുടെ അഡ്രസ്സ്: 481 ബ്രോഡ് വാട്ടര്‍ റോഡ്, മാന്‍സ് ഫീല്‍ഡ്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍:
വികാരി റവ. ഫാ. അജിഷ് അലക്‌സ് 0466081967
കണ്‍വീനര്‍മാരായ
ജേക്കബ്ബ് വര്‍ഗീസ് 0402718856
സതീഷ് ബാബു 0421223662


ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കാനായി നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം.

അയയ്‌ക്കേണ്ട ഇമെയില്‍ വിലാസം: mail@doolnews.com


 

Advertisement