എഡിറ്റര്‍
എഡിറ്റര്‍
സൗത്ത് ആഫ്രിക്കന്‍ പര്യടനം; ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിലെന്ന് ശിഖര്‍ ധവാന്‍
എഡിറ്റര്‍
Saturday 30th November 2013 4:19pm

shikhar-dawan

അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാന്‍.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വലിയ വെല്ലുവിളി സൗത്ത് ആഫ്രിക്കന്‍ ടീമിന്റെ ഫാസ്റ്റ് ബൗണ്‍സിങ് വിക്കറ്റ് വേട്ട തന്നെയാണെന്നും ധവാന്‍ പറഞ്ഞു.

ബൗണ്‍സിനെ സഹായിക്കുന്ന പിച്ചാണ് അവിടുത്തേത്. എങ്കിലും അത് കരുത്തോടെ നേരിടുമെന്നും ധവാന്‍ പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ എന്നീ വന്‍താരങ്ങളുടെ ആരുടെ സാന്നിധ്യവുമില്ലാതെ ടീം ഇന്ത്യ ആദ്യമായാണ് സൗത്ത് ആഫ്രിക്കന്‍ പര്യടനം നടത്തുന്നത്.

സച്ചിന്റെ അസാന്നിധ്യം ഞങ്ങളെ ഏറെ വേദനപ്പെടുത്തുന്നതാണ്. എങ്കിലും നിലവിലെ ടീം ശക്തരാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഞങ്ങള്‍ മികച്ച് തന്നെയാണ് നില്‍ക്കുന്നത്.

വലിയ താരങ്ങളുമായി ഏറ്റുമുട്ടുന്നതിന്റെ പേടി മാറ്റാന്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ധവാന്‍ പറഞ്ഞു.

Advertisement