എഡിറ്റര്‍
എഡിറ്റര്‍
തുറന്നുപറയുന്നവരെ സംരക്ഷിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ തയ്യാറാവണം: സി.പി.ഐ.എം
എഡിറ്റര്‍
Thursday 16th January 2014 8:45am

brinda-karat

ചെന്നൈ: തുറന്നുപറയുന്നവരെ സംരക്ഷിക്കുന്നവതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സദാചാര സമിതി എടുത്ത തീരുമാനം നടപ്പാക്കണമെന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും രാജ്യസഭാഗം പി. രാജീവും ആവശ്യപ്പെട്ടു.

കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജയശ്രീ മേത്തയ്ക്ക് കഴിഞ്ഞ ദിവസം എഴുതിയ കത്തിലാണ് ബൃന്ദ ഈ ആവശ്യം ഉന്നയിച്ചത്. 2013 ജൂണില്‍ ചേര്‍ന്ന സദാചാര സമിതി യോഗം ഒരു ഡോക്ടര്‍ക്ക് തന്റെ പ്രൊഫഷനിലുള്ളവരുടെ സദാചാര വിരുദ്ധ നടപടികള്‍ വെൡപ്പെടുത്തുന്നതിനുള്ള അവകാശം ശരിവെച്ചിരുന്നു.

തുറന്നുപറഞ്ഞതിന്റെ പേരില്‍ ഡോക്ടറോട് വിശതീകരണം ചോദിക്കുകയും ഐ.എം.എയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കുകയുമാണ് ഐ.എം.എയിലെ ഡോക്ടര്‍മാര്‍ ചെയ്തതത്.

ഈ രീതിയലില്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഐ.എം.എയിലെ കേരളത്തില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമുള്ള ചില ഡോക്ടര്‍മാരുടെ പേരുകള്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കാനും സമിതി തീരുമാനിച്ചിരുന്നു.

എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും നടപ്പക്കാന്‍ എം.സി.ഐ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബൃന്ദാ രാരാട്ട് എം.സി.ഐ പ്രസിഡന്റിന് കത്തെഴുതിയത്.

ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിനാണ് പി. രാജീവ് എം.പി കത്തെഴുതിയത്.

Advertisement