എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ പീഡനക്കാരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല: വൃന്ദ കാരാട്ട്
എഡിറ്റര്‍
Friday 6th April 2012 5:10pm

കോഴിക്കോട്: സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ ഒരിക്കലും പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പാപാര്‍ട്ടി പ്രതിനിധി സമ്മേളന ഹാളിന് പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വളരെ കൃത്യമാണ്. സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നവരെ ഒരു തരത്തിലും പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല. അത്തരക്കാരെ ആരെയും പാര്‍ട്ടി സംരക്ഷിച്ചിട്ടില്ല’ ബൃന്ദ വ്യക്തമാക്കി.

സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നല്‍കിയതായി അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം അവതരിപ്പിച്ച പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ച ഇന്നും തുടര്‍ന്നു. ചര്‍ച്ചകള്‍ക്കും പാര്‍ട്ടി ജനറല്‍ സെക്രട്ടറി നടത്തിയ മറുപടി പ്രസംഗത്തിനും ശേഷമാണ് ഭേദഗതികളോടെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനേയുമാണ് കാണിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയെ ആന്ധ്രയില്‍ നിന്നുള്ള ചില അംഗങ്ങള്‍ എതിര്‍ത്തു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം പാടില്ലെന്ന നിര്‍ദേശം ഇവര്‍ മുന്നോട്ടുവെച്ചു. 3000 ഭേദഗതികളില്‍ നിന്ന് 349 ഭേദഗതികള്‍ അംഗീകരിച്ചതായും ഇവരുടെ എതിര്‍പ്പോടെയാണ് പ്രമേയം പാസാക്കിയതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

രാജ്യത്തെ ഖനികള്‍ പൊതുമേഖലയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനുമെതിരായ ബദല്‍ സാധ്യതയുമായി മുന്നോട്ടുപോകും. ആദിവാസികള്‍, പട്ടിജാതിവര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ ജീവിതസാഹചര്യം കടുത്ത വിവേചനം നിറഞ്ഞതാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. ഇതിനായി മാവോയിസ്റ്റുകള്‍ക്കും ജാതിസംഘടനകള്‍ക്കും എതിരായ ബദല്‍ മുന്നേറ്റം പാര്‍ട്ടി നടത്തും.

Malayalam News

Kerala News in English

Advertisement