Categories

എം പി മാ­രു­ടെ ശ­മ്പ­ള­വര്‍­ധ­ന ബില്ലി­നെ­തി­രേ ബ്രി­ന്ദ കാ­രാട്ട്

ന്യൂ­ദല്‍ഹി: എം പി മാ­രു­ടെ മാസശ­മ്പ­ളവും മ­റ്റാ­നു­കൂ­ല്യ­ങ്ങളും ഉ­യര്‍ത്തി­യ ബില്ലി­നെ­തി­രേ സി പി ഐ എം നേ­താ­വ് ബ്രി­ന്ദ കാ­രാ­ട്ട് രം­ഗത്ത്. ആ­ളു­ക­ളു­ടെ ശമ്പ­ളം അ­വര്‍ത­ന്നെ തീ­രു­മാ­നി­ക്കു­ന്ന സം­വി­ധാ­നം രാ­ജ്യ­ത്ത് മ­റ്റെ­വി­ടെയും കാ­ണാ­നാ­വി­ല്ലെന്നും അ­വര്‍ ആ­രോ­പി­ച്ചു. ആ­ക്ഷേ­പാര്‍­ഹമാ­യ ന­ട­പ­ടി­യാ­ണിത്. ശ­മ്പ­ളവര്‍­ധ ബില്ലി­നെ­തി­രേ താന്‍ വോ­ട്ടു­ചെ­യ്യു­മെന്നും ബ്രി­ന്ദ കാ­രാ­ട്ട് പ­റ­ഞ്ഞു.

നേര­ത്തേ എം പി­മാ­രു­ടെ ശ­മ്പ­ളം 10,000ത്തില്‍ നി­ന്നും 50,000 ആ­ക്കി ഉ­യര്‍­ത്തു­ന്ന ബില്ലി­ന് കേന്ദ്രം അം­ഗീ­കാ­രം നല്‍­കി­യി­രുന്നു. എ­ന്നാല്‍ ശമ്പ­ളം കേ­ന്ദ്ര­സെ­ക്ര­ട്ട­റി­ക്കു നല്‍­കു­ന്ന അ­ത്രത­ന്നെ ഉ­യര്‍­ത്ത­ണ­മെ­ന്ന് ആര്‍ ജെ ഡി നേ­താ­വ് ലാ­ലു­പ്ര­സാ­ദ് യാദ­വ് അ­ട­ക്ക­മു­ള്ള­വര്‍ വാ­ദി­ച്ചി­രുന്നു. തു­ടര്‍ന്ന് ഈ വാ­ദം കേന്ദ്രം അം­ഗീ­ക­രി­ക്കു­ക­യാ­യി­രുന്നു. എം പി മാ­രു­ടെ മ­റ്റ് അ­ല­വന്‍­സു­ക­ളും വര്‍­ധി­പ്പി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.