ചിത്രം കടപ്പാട്- മാതൃഭൂമി

കൊല്ലം: ചവറയില്‍ പാലം തകര്‍ന്ന് വീണ് ഒരു സത്രീ മരിച്ചു. ചവറ സ്വദേശി ശ്യമളാദേവിയാണ് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എം.ആര്‍.എല്ലിലെ ജീവനക്കാരിയാണ് മരിച്ച ശ്യാമളാദേവി

കൊല്ലം ചവറയിലെ കെ.എം.എം.എല്ലിലെ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) താല്‍ക്കാലിക പാലമാണ് തകര്‍ന്നത്.

ദേശീയജലപാതയ്ക്ക് കുറുകേ സ്ഥാപിച്ചിരുന്ന ഇരുമ്പുപാലമാണ് തകര്‍ന്നു വീണത്. കെ.എം.എം.എല്ലിനെ എം.എസ്.യൂണിറ്റുമായി ബന്ധിപ്പിക്കുന്നതാണ് പാലം.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ കൂടുതല്‍ പേര്‍ നദിയില്‍ വീണിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.