എഡിറ്റര്‍
എഡിറ്റര്‍
പ്രതിശ്രുതവധൂവരന്മാര്‍ ഒരുമിച്ച് യാത്രചെയ്യാന്‍ ബോംബ് ഭീഷണി സന്ദേശമയച്ചു: വിമാനം വൈകിയത് ആറുമണിക്കൂറിലേറെ
എഡിറ്റര്‍
Friday 10th February 2017 10:44am

 

air


സംഭവവുമായി ബന്ധപ്പെട്ട് മാവേലിക്കര സ്വദേശി അര്‍ജുനെയും ചേര്‍ത്തല സ്വദേശിനി നേഹ വിശ്വനാഥിനെയും എയര്‍പോര്‍ട്ട് പൊലീസും സി.ഐ.എസ്.എഫും കസ്റ്റഡിയിലെടുത്തു.


ബംഗളുരു: ഒരുമിച്ച് യാത്ര ചെയ്യാനായി വ്യാജ ബോംബ് സന്ദേശം നല്‍കിയ യുവതിയും യുവാവും അറസ്റ്റില്‍. ബംഗളുരുവില്‍ ജോലി ചെയ്യുന്ന ഇവര്‍ തങ്ങളുടെ വിവാഹനിശ്ചയത്തിനായി നാട്ടിലേക്കു തിരിക്കുകയായിരുന്നു.

ഫോണ്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതു കാരണം ബുധനാഴ്ച രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം ആറുമണിക്കൂറിലേറെ വൈകി.

സംഭവവുമായി ബന്ധപ്പെട്ട് മാവേലിക്കര സ്വദേശി അര്‍ജുനെയും ചേര്‍ത്തല സ്വദേശിനി നേഹ വിശ്വനാഥിനെയും എയര്‍പോര്‍ട്ട് പൊലീസും സി.ഐ.എസ്.എഫും കസ്റ്റഡിയിലെടുത്തു.


Must Read: ലോ അക്കാദമിയില്‍ കണ്ടത് കോലീബി സഖ്യത്തിനുള്ള നീക്കം: വിവേകം വൈകിയുദിച്ചാലും നല്ലതുതന്നെയെന്ന് പറഞ്ഞ് സമരം അവസാനിപ്പിച്ചതിനെ പരിഹസിച്ച് കോടിയേരി 


വിമാനത്തില്‍ ബോംബ് ഉണ്ടെന്ന ഫോണ്‍വിളി വന്നത് മാവേലിക്കര കരയംവട്ടത്തെ പബ്ലിക് ബൂത്തില്‍ നിന്നാണെന്നു പൊലീസ് പിന്നീട് കണ്ടെത്തി. അര്‍ജുന്റെ ബന്ധുവാണ് ഫോണ്‍ ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.

വിമാനം വൈകുമോ എന്നാരാഞ്ഞ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ വിമാനത്താവളത്തിലെ ടെര്‍മിനലല്‍ മാനേജര്‍ക്ക് ഒരു മൊബൈല്‍ നമ്പറില്‍ നിന്നു കോള്‍ ലഭിച്ചിരുന്നു. സര്‍വ്വീസ് എന്തെങ്കിലും സാഹചര്യത്തില്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്നായിരുന്നു ഫോണില്‍ ഇവര്‍ അന്വേഷിച്ചത്. ഒരു കാരണവശാലും വൈകില്ലെന്ന് വ്യക്തമാക്കിയതോടെ ഫോണ്‍ കട്ടു ചെയ്യുകയായിരുന്നു.

തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ അഞ്ചുമിനിറ്റ് ബാക്കിനില്‍ക്കെയാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. തുടര്‍ന്ന് ജീവനക്കാര്‍ പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി വൈകിവന്ന യാത്രക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്രകാരം അര്‍ജുനെയും നേഹയെയും ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും അധികൃതര്‍ പറയുന്നു.

Advertisement