ന്യൂദല്‍ഹി: ഭവന വായ്പാ കുംഭകോണക്കേസില്‍ 21 കമ്പനികള്‍ ഉള്‍പ്പെട്ടതായി സി.ബി.ഐ. ഇടത്തരം വന്‍കിട കമ്പനികളും ഇടത്തരം കമ്പനികളും ഇതിലുള്‍പ്പെടും. ഇവര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനികളും വായ്പാ തട്ടിപ്പു നടത്തിയതായി സി.ബി.ഐ വൃത്തങ്ങല്‍ അറിയിച്ചു.
ലോണിന് കോഴ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് 17 ലധികം കമ്പനികള്‍ സി ബി ഐയുടെ നിരീക്ഷണത്തിലായിരുന്നു. കമ്പനികളോട് ലോണ്‍നല്‍കിയതിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

കുംഭകോണവുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ നായര്‍, ആര്‍ എന്‍ തയാല്‍, വെങ്കോബ ഗുജ്ജല്‍, എന്നിവരെ സി ബി ഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.