എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി; ജീവനക്കാര്‍ക്കെതിരെ നടപടിയില്ല
എഡിറ്റര്‍
Friday 2nd November 2012 3:37pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. സുനില്‍,രമേശ് എന്നീ ജീവനക്കാരാണ് പിടിയിലായത്‌.

ഇവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍ പതിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട ജീവനക്കാരാണ് പിടിയിലായത്.

Ads By Google

ഇവരെ രണ്ട് പേരെയും പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കി നേരത്തെ ജോലി ചെയ്തിരുന്ന വകുപ്പിലേക്ക് തിരിച്ചയച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

സെക്രട്ടറിയേറ്റ് ജീവനക്കാരാണ് സുനിലും രമേശും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡെപ്യൂട്ടേഷനായി എത്തിയതാണ് ഇരുവരും.

പത്ത് ദിവസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇവര്‍ കൈക്കുലി വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

ഇക്കാര്യം പ്രധാന സുരക്ഷാ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. നടപടിയുടെ ഭാഗമായി കൈക്കുലിക്കാരെ അവര്‍ ഡെപ്യൂട്ടേഷനില്‍ വന്ന വകുപ്പുകളിലേക്ക് മടക്കി അയയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

Advertisement