ന്യൂദല്‍ഹി: ഭവനവായ്പക്ക് കോഴവാങ്ങിയെന്ന ആരോപണം നേരിടുന്ന എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി. മലയാളിയാ ആര്‍ രാമചന്ദ്രന്‍ നായരെ ആണ് സസ്‌പെന്‍ഡ് ചെയ്യുക.

പുതിയ സി ഇ ഒയെ രണ്ടുദിവസത്തിനകം നിയമിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്.

അതിനിടെ ലോണിന് കോഴ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് 17 ലധികം കമ്പനികള്‍ സി ബി ഐയുടെ നിരീക്ഷണത്തിലാണ്. കമ്പനികളോട് ലോണ്‍നല്‍കിയതിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുംഭകോണവുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ നായര്‍, ആര്‍ എന്‍ തയാല്‍, വെങ്കോബ ഗുജ്ജല്‍, എന്നിവരെ സി ബി ഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.