കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്ക്കായി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഗൈനക്കോളജി ഡോക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സുഖപ്രസവത്തിനും ശസ്ത്രക്രിയയ്ക്കും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു പ്രസവമോ ശസ്ത്രക്രിയയോ നടക്കണമെങ്കില്‍ അനസ്തീഷ്യ, ഗൈനക്കോളജി ഡോക്ടര്‍മാരില്‍തുടങ്ങി ജീവനക്കാര്‍ക്കുവരെ കൈമടക്കുനല്‍കേണ്ടിവരുന്നതായി രോഗികള്‍ പരാതിപ്പെട്ടിരുന്നു.