Categories

കൈക്കൂലി നല്‍കിയതിന് വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് മൂന്നു വര്‍ഷത്തെ തടവ്

gulfar-muhammedali

മസ്‌കറ്റ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയെന്ന കേസില്‍ പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിക്ക് ഒമാനില്‍ മൂന്ന് വര്‍ഷത്തെ തടവ്.

ആറു ലക്ഷം റിയാല്‍ (9.5 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. ഒമാന്‍ പ്രാഥമിക കോടതിയുടേതാണ് വിധി.

മുഹമ്മദലിയടക്കം മൂന്ന്് പേര്‍ക്കാണ് കോടതി തടവ് വിധിച്ചിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദലി.

കരാര്‍ നീട്ടിക്കിട്ടാനായി സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മേധാവിക്ക് കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഒന്നാം പ്രതി ഒമാന്‍ പെട്രോളിയം ഡവലപ്‌മെന്റ് ടെണ്ടര്‍ മേധാവിയായ ജുആ അല്‍ ഹിനായിയാണ്.

ഇദ്ദേഹത്തിനും കോടതി മൂന്ന് വര്‍ഷത്തെ തടവും പിഴയും വിധിച്ചിട്ടുണ്ട്. ഹിനായിയെ 20 വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.

മൂന്നാം പ്രതിയും മലയാളിയാണ്. കമ്പനി മാനോജരായ നൗഷാദാണ് മൂന്നാം പ്രതി. നൗഷാദിന് രണ്ട് വര്‍ഷത്തെ തടവും രണ്ടു ലക്ഷം റിയാല്‍ (3.19 രൂപ)പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

Tagged with:


മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച