Categories

ഓസ്ലോ കൊലയാളി സംഘപരിവാര്‍ ആരാധകന്‍

ഓസ്ലോ: നോര്‍വ്വെയില്‍ 76 പേരെ കൂട്ടക്കൊല ചെയ്ത ആന്‍ഡേഴ്‌സ് ബ്രെവിക് ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളുടെ ആരാധകന്‍. ഏറെ ആവേശത്തോടെയാണ് താന്‍ ഇന്ത്യന്‍ ഹിന്ദുത്വ ദേശീയ വാദികളെ കണ്ടതെന്ന് ബ്രെവിക് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച തന്റെ മാനിഫെസ്റ്റോയില്‍ വ്യക്തമാക്കുന്നു. ഹിന്ദു ദേശീയ വാദികളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ബ്രെവിക്കിന്റെ മാനിഫെസ്‌റ്റോ ആരംഭിക്കുന്നത്.

2083: യൂറോപ്പിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം’ എന്നാണ് 1500 ലധികം പേജുകളുള്ള മാനിഫെസ്‌റ്റോയ്ക്ക് ബ്രെവിക് ശീര്‍ഷകം നല്‍കിയിരിക്കുന്നത്. ‘ജസ്റ്റിസിയര്‍ നൈറ്റ്’ എന്ന സംഘടനയുടെ കീഴില്‍ താന്‍ ആരംഭിക്കുന്ന യുദ്ധത്തില്‍ ഹിന്ദുത്വവാദികള്‍ തന്നോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. യൂറോപ്പില്‍നിന്നും ഇസ്ലാമിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബ്രെവിക് പറയുന്നു. ഇന്ത്യയെക്കുറിച്ചുമാത്രം പരാമര്‍ശിക്കാന്‍ മാനിഫെസ്‌റ്റോയിലെ 100 ഓളം പേജുകളാണ് ഇയാള്‍ മാറ്റിവെച്ചത്. സനാതന ധര്‍മ്മ സംഘടനകളെയും ഇന്ത്യന്‍ ദേശീയവാദികളെയും പിന്തുണയ്ക്കുമെന്നും പ്രഖ്യാപിക്കുന്ന മാനിഫെസ്‌റ്റോയില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബി.ജെ.പി, ആര്‍.എസ്.എസ്, എ.ബി.വി.പി വെബ്‌സൈറ്റുകളുടെ ലിങ്കുകളാണ് ഇയാള്‍ നല്‍കിയിട്ടുള്ളത്.

ഹിന്ദു വിശ്വാസത്തെയും സംസ്‌കാരത്തെയും പൂര്‍ണമായും നശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരും കമ്മ്യൂണിസ്റ്റുകളും രാജ്യത്തുണ്ട്. ഈ അനീതി സഹിക്കാന്‍ കഴിയാതെ കലാപമുണ്ടാക്കുകയും മുസ്ലിങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന ഹിന്ദുത്വ സംഘങ്ങളെ ബ്രെവിക്ക് തന്റെ പുസ്തകത്തിലൂടെ പ്രശംസിക്കുന്നു.

യൂറോപ്പിന് ഇസ്‌ലാമുയര്‍ത്തുന്ന ഭീഷണിയെ വിശദീകരിക്കാന്‍ ചരിത്രകാരനായ കെ.എസ് ലാലിന്റെ രചനകളെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കിയെടുക്കാന്‍ താന്‍ ഇമെയിലും ഫേസ് ബുക്കും ഉപയോഗിച്ചിട്ടുണ്ടെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇസ്‌ലാമിനെയും മുസ്ലിങ്ങളെയും സന്തോഷിപ്പിക്കുന്നതിനെ എതിര്‍ക്കുമെന്നും സാംസ്‌കാരിക മാര്‍ക്‌സിസ്റ്റ് ഭരണകൂടങ്ങളെ താഴെയിറക്കാന്‍ ശ്രമം നടത്തുമെന്നും ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്.

അതേസമയം ബ്രെവിക്കിന്റെ വാദത്തോട് പൂര്‍ണ്ണമായും യോജിക്കാനാവില്ലെങ്കിലും മുസ്‌ലിങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും താനതിനോട് യോജിക്കുന്നുവെന്നും വി.എച്ച്.പി നേതാവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. രാജ്യത്തെ മതപരിവര്‍ത്തകരെയും സുവിശേഷ പ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങളോട് യോജിക്കാനാവില്ലെന്നും ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു. കൊലയാളിയുടെ ഉദ്ദേശത്തെ കുറ്റം പറയാനാവില്ലെന്നും എന്നാല്‍ അയാള്‍ തിരഞ്ഞെടുത്ത മാര്‍ഗം തെറ്റാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

2 Responses to “ഓസ്ലോ കൊലയാളി സംഘപരിവാര്‍ ആരാധകന്‍”

  1. Abubakar Sidheeque

    “ചക്കിക്കൊത്ത ചങ്കരന്‍……………”

  2. Manu

    ഇസ്ലാമിക ഭീകരതയ്ക്ക് നല്ല എതിരാളിയെ കിട്ടി. അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ ഇനി കുറെ വിയര്‍ക്കേണ്ടി വരും എന്നര്‍ത്ഥം. പല ബുദ്ധി ജീവികളും ഇസ്ലാമിനെ ഒര്മിപ്പിച്ച്ചതാണ്, ഭാവിയില്‍ തിരിച്ചടികള്‍ ഉണ്ടാവുമെന്ന്. അത് യാധാര്ത്യമാവുന്നു. ദൈവമേ.. ഈ ലോകം എവിടെ ചെന്ന് നില്‍ക്കുമോ ആവോ.. qa

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.