സിഡ്‌നി: പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ ബ്രെറ്റ് ലീ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി റിപ്പോര്‍ട്ട്.
പരിക്ക് മൂലം 2009 നു ശേഷം ഒരു ടെസ്റ്റില്‍ പോലും ബ്രെറ്റ് ലീ കളിച്ചിരുന്നില്ല. നിലവില്‍ കൈമുട്ടിനേറ്റ പരിക്കിന് ചികിത്സയിലാണദ്ദേഹം.

ഇതു സംബന്ധിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി ബ്രെറ്റ് ലീ സംസാരിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

Subscribe Us:

1999-2000ലാണ് ബ്രെറ്റ് ലീ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 76 ടെസ്റ്റ് മത്സരങ്ങളില്‍ 30.81 ശരാശരിയില്‍ 310 വിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

രാജ്യത്തിനു വേണ്ടി ഇനിയും കളിക്കണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കണമെന്നും ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.