എഡിറ്റര്‍
എഡിറ്റര്‍
ദേശീയഗാനത്തേയും ദേശീയ പതാകയേയും അപമാനിച്ചെന്ന ആരോപണം; വിവാദ വെടി പൊട്ടിച്ച മാഗസിന്‍ ‘പെല്ലറ്റ്’ വിവാദ ഭാഗങ്ങള്‍ പിന്‍വലിച്ച് പുന:പ്രസിദ്ധീകരിക്കുന്നു
എഡിറ്റര്‍
Wednesday 14th June 2017 3:33pm

കണ്ണൂര്‍: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാഗസിനിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നു. ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആക്ഷേപിക്കുന്നുവെന്നായിരുന്നു ‘പെല്ലറ്റ്’ എന്ന മാഗസിനെതിരെ ഉയര്‍ന്ന ആരോപണം.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാഗസിനിലെ രണ്ടു പേജുകള്‍ പിന്‍വലിച്ച് മാഗസിന്‍ പുന:പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ മാഗസിനെതിരെ കെ.എസ്.യുവും എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് മാഗസിന്‍ പുറത്തിറക്കിയത്.


Also Read: കേന്ദ്രം തന്നെ ഒഴിവാക്കിയതില്‍ അസ്വാഭാവികതയില്ല; തനിക്കു പരാതിയില്ലെന്നും ഇ. ശ്രീധരന്‍


തീയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ വിതരണം ചെയ്തുകഴിഞ്ഞ കോപ്പികള്‍ തിരിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

മാസികയുടെ 13ാം പേജിലാണ് ദേശീയഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്ളതെന്നാണ് ആരോപണം. ബ്രണ്ണന്‍ കോളജ് ഇത്തവണ 125ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ ആഘോഷങ്ങള്‍ക്കൊടുവില്‍ പുറത്തിറക്കുന്ന മാസികയെന്ന പ്രത്യേകത കൂടി ഇത്തവണത്തെ കോളെജ് മാഗസിനുണ്ട്.

തീയറ്റര്‍ സ്‌ക്രീനില്‍ ദേശീയപതാക കാണിക്കുമ്പോള്‍ ഏറ്റവും പിന്നിലെ കസേരകള്‍ക്കും പിറകിലായി രണ്ടുപേര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് വിവാദമായത്. ‘സിനിമാ തിയറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം. തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Don’t Miss: ‘തമ്മിലടിപ്പിക്കാനായി ഒരാള്‍’; വിജയ് മല്യ വിഷയത്തില്‍ ബ്രിട്ടനുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിക്കണമെന്ന് അര്‍ണബ് ഗോസ്വാമി; പരിഹസിച്ച് സോഷ്യല്‍ മീഡിയ (ട്രോളുകള്‍ കാണാം)


തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് ദേശീയ ഗാനം ആലപിക്കണമെന്ന ഉത്തരവ് രാജ്യവ്യാപകമായി വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയഗാനത്തെ അപമാനിക്കുന്ന ചിത്രങ്ങള്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന കോളജ് യൂണിയന്‍ പ്രസിദ്ധീകരിച്ച മാസികയുടെ ഭാഗമായത്.

Advertisement