എഡിറ്റര്‍
എഡിറ്റര്‍
ലിവര്‍പൂള്‍ മാനേജരായി ബ്രെന്‍ഡന്‍ റോജേഴ്‌സ് സ്ഥാനമേറ്റു
എഡിറ്റര്‍
Thursday 31st May 2012 11:46am

ലിവര്‍പൂള്‍: ലിവര്‍പൂള്‍ മാനേജര്‍ സ്ഥാനത്തേക്ക് ബ്രെന്‍ഡന്‍ റോജേഴ്‌സിനെ തിരെഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് റോജേഴ്‌സ് മാനേജര്‍ പദവിയിലെത്തുന്നത്.

ലിവര്‍പൂളിന്റെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് റോജേഴ്‌സിനെ മാനേജരാക്കാന്‍ തീരുമാനിച്ചത്. ലിവര്‍പൂള്‍ മാനേജരായിരുന്ന കെന്നി ഡാല്‍ഗിഷിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ലിവര്‍പൂള്‍ പുതിയ മാനേജരെ നിയമിക്കാന്‍ തീരുമാനിച്ചത്്.

ലിവര്‍പൂളിന്റെ മാനേജര്‍ പദവിയുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് റോജേഴ്‌സുമായി ചര്‍ച്ച നടത്തുകയും ടീമിലെത്താന്‍ താന്‍ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തു.

39 കാരനായ റോജേഴ്‌സ് ലിവര്‍പൂളുമായി നാളെ കരാര്‍ ഒപ്പിടും.ലിവര്‍പൂളിന്റെ മാനേജര്‍ സ്ഥാനത്തേക്ക് വരുന്നതില്‍ തനിയ്്ക്ക് സന്തോഷമേയുള്ളൂ എന്നും ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ സജീവ സാനിധ്യമുണ്ടാകുമെന്നും റോജേഴ്‌സ് വ്യക്തമാക്കി.

Advertisement