ഒഴിഞ്ഞ വയറുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നവരുണ്ട്. എന്നാല്‍ ഇനി ആ പതിവ് വേണ്ട. പ്രഭാത ഭക്ഷണം കഴിക്കാതിറങ്ങുന്നത് ഹൃദ് രോഗത്തിന് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് കൊളസ്‌ട്രോള്‍ കൂട്ടുകയും അതുവഴി ഹൃദ് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.

രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുന്നതിനും കാരണമാകുന്നു. പ്രമേഹം പെട്ടെന്ന വരാം എന്നതിന്റെ സൂചനയാണിത്. മുതിര്‍ന്നവരിലാണ് ഇതിന് സാധ്യത കൂടുതലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പ്രഭാത ഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചതാണ്. ചെറുപ്പകാലത്ത് പ്രഭാതഭക്ഷണം ഒഴിവാക്കിയവരില്‍ പ്രായമായാല്‍ ഹൃദ് രോഗത്തിനും പ്രമേഹത്തിനും സാധ്യതകൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.