ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പദായാത്ര നടത്തുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് എസ്.പി.ജി. ഇന്ന് രാവിലെ പദയാത്ര തുടര്‍ന്ന രാഹുലിനു നേരെ തോക്കുമായി യുവാവ് എത്തിയത് സുരക്ഷാ കാര്യത്തിലുള്ള പാളിച്ച ചൂണ്ടിക്കാട്ടുന്നത്. ഇയാളെ എസ്.പി.ജി പിടികൂടിയിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശി ഹരീഷ് ശര്‍മ്മയാണ് പിടിയിലായത്.

അലിഗഢില്‍ പദയാത്ര നടത്തുന്നതിനിടെയാണ് രാഹുലിനു നേരെ തോക്കുമായി ഇയാള്‍ എത്തിയത്. ഇയാളെ എസ്.പി.ജി ചോദ്യം ചെയ്തശേഷം പോലീസിന് കൈമാറി. ലൈസന്‍സുള്ള തോക്കായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് എസ്.പി.ജി വൃത്തങ്ങള്‍ അറിയിച്ചു.

Subscribe Us:

ഇയാളുടെ ഉദ്ദേശം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് യു.പി. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിയുന്നതിനായി രാഹുല്‍ഗാന്ധി നടത്തുന്ന പദയാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞദിസവം സിയാറൗള്‍ ഗ്രാമത്തിലാണ് അദ്ദേഹം തങ്ങിയത്. യമുന എക്‌സ്പ്രസ് പാതയ്ക്കായി ഏറ്റെടുക്കുന്ന ആഗ്രമുതതല്‍ നോയ്ഡവരെയുള്ള പ്രദേശങ്ങളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നത്.