റിയോഡി ജനീറൊ: ബ്രസീലില്‍ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രസീലിലെ എണ്ണകമ്പനിയായ പെട്രോബ്രാസാണ് രണ്ട് എണ്ണപാടങ്ങള്‍കൂടി കണ്ടെത്തിയത്. റിയോഡി ജനീറൊ തീരത്തുനിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള ബറാകുഡ എണ്ണപാടത്തിനടുത്താണ് പുതിയ എണ്ണ നിക്ഷേപം.

സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴെയായി 2.5 കോടി ബാരല്‍ എണ്ണയും 4,300 മീറ്റര്‍ താഴെയായി നാല് കോടി ബാരല്‍ എണ്ണയും നിക്ഷേപമായുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈയിടെ ബ്രസീലില്‍ കണ്ടെത്തിയ ഏറ്റവും വലിയ എണ്ണ നിക്ഷേപങ്ങളിലൊന്നാണിത്. എണ്ണ ഉത്പാദനത്തില്‍ ലോകത്തില്‍ 15-ാം സ്ഥാനത്തെ രാജ്യമാണ് ബ്രസീല്‍.

Subscribe Us: