സോ പൗലോ:  മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ സോക്രട്ടീസ് (57) അന്തരിച്ചു. കുടലിലെ ഇന്‍ഫെക്ഷനെ തുടര്‍ന്നായിരുന്നു അന്ത്യം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

1982 ല്‍ സോക്രട്ടീസിന്റെ നേതൃത്വത്തിലായിരുന്നു ബ്രസീല്‍ ടീം ലോകകപ്പില്‍ പങ്കെടുത്തത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ലോകകപ്പുകളില്‍ ബ്രസീലിന് വേണ്ടി ബൂട്ടണിഞ്ഞ സോക്രട്ടീസ് 22 രാജ്യാന്തര ഗോളുകള്‍ ടീമിനായി നേടിയിട്ടുണ്ട്. ഫിഫയുടെ മികച്ച 100 താരങ്ങളുടെ പട്ടികയിലും സോക്രട്ടീസ് ഉള്‍പ്പെട്ടിരുന്നു.

വയറ്റിലെ ബ്ലീഡിംഗിനെ തുടര്‍ന്ന് ആഗസ്റ്റിലും സെപ്റ്റംബറിലും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമിത മദ്യപാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണിതെന്ന് ആ സമയത്ത് തിരിച്ചറിഞ്ഞിരുന്നു.

MALAYALAM NEWS
KERALA NEWS IN ENGLISH