സൂറിച്: 2014 ലെ  ബ്രസീലിലെ ലോകകപ്പ്  വിജയകരമായിരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്റര്‍.

Ads By Google

കോണ്‍ഫെഡറേഷന്‍ കപ്പിന്റെ പുരോഗതികള്‍ വിലയിരുത്താനായി ബ്രസീല്‍ കായിക മന്ത്രി  അല്‍ദോ റെബലോയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം
ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

അഞ്ചുതവണ കപ്പ് നേടിയ ബ്രസീലിയന്‍ ടീം ലോകകപ്പില്‍ അത്യുല്യ മികവായിരിക്കും കാഴ്ചവെക്കുകയെന്നും താന്‍ പ്രതീക്ഷിക്കുന്നുവെന്നും സെപ് ബ്ലാറ്റര്‍ പറഞ്ഞു.

സാമ്പത്തികശേഷിയും മറ്റു മേഖലയുടെ പുരോഗതിയിലും ആത്മവിശ്വാസത്തിലാണ് രാജ്യം അതു കൊണ്ടു തന്നെ വിസ്മയകരമായ ലോകകപ്പായിരിക്കും ഇത്തവണ ബ്രസീല്‍ ഒരുക്കുകയെന്നും കായിക മന്ത്രി പറഞ്ഞു.

കൂടാതെ ലോകകപ്പിനായുള്ള പുതിയ സ്റ്റേഡിയം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും ഈ ടൂര്‍ണമെന്റി്ല്‍ ബ്രസീലായിരിക്കും തിളങ്ങുകയെന്നും മന്ത്രി പറഞ്ഞു
ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ സംഘാടകരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഈ അവസരം ബ്രസീലിനെ സംബന്ധിച്ചിടത്തോളം അസുലഭ മുഹൂര്‍ത്തമായിരിക്കും ടൂര്‍ണമെന്റ് സമ്മാനിക്കുകയെന്നും ഫിഫ പ്രസിഡണ്ട് പറഞ്ഞു.