റിയോ ഡീ ജനീറോ: 2014ല്‍ ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. വംശനാശ ഭീഷണി നേരിടുന്ന അര്‍മാഡിലോ എന്ന ജീവിയാണ് ഭാഗ്യചിഹ്നമായെത്തുന്നത്. ഭാഗ്യചിഹ്നത്തിന്റെ പേര് ഇനിയും തീര്‍പ്പായിട്ടില്ല.

വടക്കുകിഴക്കന്‍ ബ്രസീലില്‍ കാണപ്പെടുന്ന അര്‍മാഡിലോ വംശനാശഭീഷണി നേരിടുകയാണ്. ശത്രുക്കളെ കാണുമ്പോള്‍ പന്തുപോലെ ചുരുണ്ടുകൂടുന്ന ഇതിന്റെ സ്വഭാവവിശേഷമാണ് ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി ഇതിനെ പരിഗണിക്കാന്‍ കാരണമായത്‌.

Ads By Google

ഭാഗ്യചിഹ്നത്തിന്റെ പേരായി അമിജുബി, ഫുവെല്‍കോ, സുസേക്കോ എന്നീ മൂന്നുപേരുകളാണ് പരിഗണനയിലുള്ളത്. ഇതില്‍ ഏതാണ് തിരഞ്ഞെടുക്കുകയെന്ന് അധികം വൈകാതെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോയാണ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ചിഹ്നം പുറത്തിറക്കിയത്. ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ജെഴ്‌സിയുടെ നിറമായ മഞ്ഞയാണ് ഇതിനും നല്‍കിയിട്ടുള്ളത്.