എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഫെഡറേഷന്‍ കപ്പ്: ജപ്പാനെ തളച്ച് ബ്രസീലിന് ആദ്യ ജയം
എഡിറ്റര്‍
Sunday 16th June 2013 11:32am

brazil-win-in-confederation

ബ്രസീലിയ:  കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍  ആതിഥേയരായ ബ്രസീലിന് ജയത്തോടെ തുടക്കം.

എതിരാളികളായ ജപ്പാനെ 3-0 ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ആദ്യ മത്സരത്തില്‍ വിജയം കൈവരിച്ചത്.  വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ ശക്തമായ ആധിപത്യമാണ് ബ്രസീല്‍ കളിയില്‍ ഉടനീളം പുലര്‍ത്തിയത്.

Ads By Google

സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിവെച്ച ഗോള്‍ വേട്ടക്ക് പൗളീഞ്ഞോ, ജോ എന്നിവര്‍ ചേര്‍ന്നാണ് അവസാനിപ്പിച്ചത്.  കളിയുടെ ആദ്യ പകുതിയില്‍ തന്നെ എതിരാളികള്‍ക്ക്  മേല്‍  വ്യക്തമായ ആധിപത്യം നേടാന്‍ ബ്രസീലിന് സാധിച്ചിരുന്നു.  പ്രതിരോധ നിരയും,പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്കുയര്‍ന്നതോടെ കളിയില്‍ പൂര്‍ണ്ണ ആധിപത്യം നേടാന്‍ ബ്രസീലിന് സാധിച്ചു.

ബ്രസീലിന്റെ പ്രതിരോധ നിരയെ നേരിടുന്നതില്‍ ജപ്പാന് ഏറെ പിഴവുകള്‍ സംഭവിച്ചതും, കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതെ വരികയും ചെയ്‌തോടെ ജപ്പാന്റെ നില ഏറെ  പരുങ്ങലിലാവുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയിലെ മൂന്നാം മിനിട്ടില്‍ തകര്‍പ്പന്‍ നീക്കത്തിലൂടെ നെയ്മറാണ് ബ്രസീല്‍ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്.  ശേഷം 48ാം മിനിട്ടില്‍ പൗളീഞ്ഞോ ബ്രസീലിന്റെ ലീഡുയര്‍ത്തി.  ഒടുവില്‍ കളി തീരാന്‍ ഏഴ് മിനിട്ട്  മാത്രം അവശേഷിക്കേ ജോ നേടിയ ഗോലിലൂടെ ബ്രസീല്‍ തങ്ങളുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

നിലവില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാണ് ബ്രസീല്‍.  2009 ലാണ് അവസാനമായി ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടത്.

ആദ്യ കളിയില്‍ തോറ്റങ്കിലും വരാനിരിക്കുന്ന മറ്റ് മത്സരങ്ങളില്‍ വിജയിക്കാനായാല്‍ ജപ്പാന് സെമി സാധ്യതകള്‍ നിലനിര്‍ത്താനാവും.

Advertisement