ലണ്ടന്‍: ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റിമേറസിനെ ടീമിലെത്തിക്കാന്‍ ചെല്‍സി നീക്കം തുടങ്ങി. 17 മില്യണ്‍ പൗണ്ടിന്റെ കരാറില്‍ താരം ഉടനേ ഒപ്പുവയ്ക്കുമെന്നാണ് സൂചന. നിലവില്‍ ബെന്‍ഫിക്കയ്ക്കുവേണ്ടിയാണ് റിമേറസ് കളിക്കുന്നത്.

ബ്രസീലിനായി താരം 16 തവണ കളിച്ചിട്ടുണ്ട്. ലോകകപ്പിലെ ആദ്യറൗണ്ട്് മല്‍സരങ്ങളില്‍ റിമേറസ് മികച്ച പ്രകടനം നടത്തിയിരുന്നു.