Categories

ഓര്‍ക്കുട്ടില്‍ അശ്ലീല തമാ­ശ: ബ്ര­സീ­ലില്‍ പിഴ

സാവോ പോളോ: കമ്യൂണിറ്റി വെബ് സൈറ്റായ ഓര്‍ക്കുട്ടില്‍ അശ്ലീല തമാ­ശ­കള്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­തിന് ബ്രസീലിലെ കോടതി പിഴചു­മത്തി. അശ്ലീല തമാശകള്‍ സെന്‍സര്‍ ചെയ്യാതെ പ്രസിദ്ധീകരിച്ച­തി­നാണ് റൊണ്ടോണിയയിലെ കോ­ട­തി ഗൂ­ഗി­ളി­ന് പി­ഴ വി­ധി­ച്ചത്. ഗൂ­ഗി­ളി­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലാണ് ഓര്‍­ക്കുട്ട്.

ഇത്ത­രം ത­മാ­ശകള്‍ പ്രത്യക്ഷപ്പെട്ട ദിവസം മുതല്‍ ഓരോദിവസത്തിനും 2,700 ഡോളര്‍ വീതം പിഴ നല്‍­കാന്‍ കോട­തി ഉ­ത്ത­ര­വി­ട്ടു. ഇ­നി മു­തല്‍ ഇത്ത­രം പോ­സ്റ്റു­കള്‍ അ­നു­വ­ദി­ക്ക­രു­തെന്നും കോട­തി കോട­തി നിര്‍­ദ്ദേ­ശി­ച്ചു. ഓര്‍ക്കുട്ടിലെ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യുന്നതിന് സാങ്കേതിക വിദഗ്ധരെ കമ്പനി നിയമിച്ചിട്ടില്ലെന്ന ഗൂഗിളിന്റെ വാദം കോ­ട­തി അം­ഗീ­ക­രി­ച്ചില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.