സാവോപോളോ: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിന്റെ മഞ്ഞപ്പട വീണ്ടും കപ്പുയര്‍ത്തി. ഓസ്‌കാറിന്റെ ഹാട്രിക്കിലൂടെയാണ് ബ്രസീല്‍ കപ്പ് നേടിയത്. എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെയാണ് 3-2 ന് പോര്‍ച്ചുഗലിനെ ബ്രസീല്‍ കീഴടക്കിയത്. ഷൂട്ടൗട്ടില്‍ കലാശിക്കേണ്ട കളിയുടെ 111ാം മിനുട്ടിലാണ് ബ്രസീല്‍ വിജയ ഗോള്‍ നേടിയത്. അഞ്ചാം മിനുട്ടിലും 78ാം മിനുട്ടിലുമായിരുന്നു ബ്രസീലിന്റെ മറ്റു ഗോളുകള്‍.

ആദ്യ പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ അക്രമിച്ചു കളിച്ചെങ്കിലും പോര്‍ച്ചുഗലിന്റെ ശക്തമായ പ്രതിരോധത്തില്‍ കാര്യമായ വിള്ളല്‍ വരുത്താനായിരുന്നില്ല. അണ്ടര്‍ 20 യില്‍ ബ്രസീല്‍ ഇതിനു മുന്‍പ് ചാമ്പ്യന്‍മാരായത് രണ്ട് വര്‍ഷം മുന്‍പായിരുന്നു.

1991ല്‍ നടന്ന ബ്രസീല്‍-പോര്‍ച്ചുഗല്‍ ഫൈനല്‍ പെനല്‍ട്ടി ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. ശനിയാഴ്ച നടന്ന ലൂസേഴ്‌സ് ഫൈനലില്‍ മെക്‌സിക്കോ ഫ്രാന്‍സിനെ 3-1ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.