Categories

ബ്രാവോക്ക് സെഞ്ചുറി: വിന്‍ഡീസ് വന്‍ ലീഡിലേക്ക്

ധാക്ക: സെഞ്ചുറി നേടിയ ഡാരന്‍ ബ്രാവോയുടെ മികവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന് നിലയിലാണ്. രണ്ടു ദിനവും ഏഴു വിക്കറ്റുകളും ശേഷിക്കേ വിന്‍ഡീസിനു ഇതോടെ 331 റണ്‍സ് ലീഡായി. സ്‌കോര്‍: വിന്‍ഡീസ് 355, മൂന്നിന് 207. ബംഗ്ലാദേശ് 231.

ബ്രാവോയെ (100 നോട്ടൗട്ട്) കൂടാതെ അര്‍ധസെഞ്ച്വറി നേടിയ കിര്‍ക്ക് എഡ്വോര്‍ഡും (86) ഇന്നലെ വിന്‍ഡീസ് നിരയില്‍ തിളങ്ങി. ഉജ്ജ്വല ഫോം തുടരുന്ന് കിര്‍ക്ക് നേരത്തെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. മൂന്നാം ദിവസം കളിയാവസാനിക്കുമ്പോള്‍ സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുന്ന ഡാരന്‍ ബ്രാവോയോടൊപ്പം കെമര്‍ റോഷാണ് (4) ക്രീസില്‍.

ഇന്നലെ 7ന് 204 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് തുടര്‍ന്ന ബംഗ്ലദേശ് 231 റണ്‍സ് കുറിക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ഷക്കീബ് അല്‍ ഹസനാണ് (73) ടോപ് സ്‌കോറര്‍. വിന്‍ഡീസ് ബോളര്‍മാരായ ഫിഡല്‍ എഡ്വേര്‍ഡ്‌സ് (5-63), ദേവേന്ദ്ര ബിഷു (3-62) എന്നിവരുടെ മികച്ച പ്രകടനമാണ് ബംഗ്ലാദേശിനം ചുരുങ്ങിയ സ്‌കോറിന് പുറത്താക്കാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.