എഡിറ്റര്‍
എഡിറ്റര്‍
ബ്രണ്ണന്‍ കോളേജ് വിവാദ മാഗസിന്‍; ദേശീയ പതാകയെ അപമാനിച്ചതിന് 13 പേര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Friday 16th June 2017 1:15pm

കണ്ണൂര്‍: തലശേരി ബ്രണ്ണന്‍ കോളജിലെ വിവാദ മാഗസിന്‍ പുറത്തിറക്കിയവര്‍ക്കെതിരെ കേസ്. ദേശീയ പതാകയെ അവഹേളിച്ചതിനുള്ള പ്രത്യകേ വകുപ്പ് ചുമത്തിയാണ് 13പേര്‍ക്കെതിരെ ധര്‍മ്മടം പൊലീസ് കേസെടുത്തത്.

സ്റ്റുഡന്റ് എഡിറ്റര്‍, സ്റ്റാഫ് എഡിറ്റര്‍, മാഗസിന്‍ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേശീയപതാകയെ അപമാനിച്ചുവെന്ന എ.ബി.വി.പിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്.


Dont Miss ആദിവാസി കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ മറ്റു കുട്ടികള്‍ക്ക് രോഗം പകരും; നിലവാരം തകരും; സ്‌കൂള്‍ പ്രവേശനം നിഷേധിച്ച് പ്രധാനധ്യാപകന്‍ 


ബ്രണ്ണന്‍ കോളജ് മാഗസിനില്‍ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്ന ചിത്രങ്ങള്‍ ഉള്ളതായാണ് ആരോപണമുയര്‍ന്നിരുന്നത്. തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്.

ഇതിനു പുറമെ അശ്ലീലമായ ചിത്രങ്ങളും മാസികയിലുണ്ടെന്നും ആരോപണമുയര്‍ന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ളതാണ് കോളജ് യൂണിയന്‍.

ബ്രണ്ണന്‍ കോളജ് ഇത്തവണ 125ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ ആഘോഷങ്ങള്‍ക്കൊടുവില്‍ പുറത്തിറക്കുന്ന മാസികയെന്ന പ്രത്യേകത കൂടി ഇത്തവണത്തെ കോളജ് മാഗസിനുണ്ട്.

പെല്ലറ്റ് എന്നു പേരിട്ടിരിക്കുന്ന മാസികയുടെ 13ാം പേജിലാണ് ദേശീയഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്ളതെന്നാണ് ആരോപണം.

അതേസമയം, മാഗസിന്‍ ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്നായിരുന്നു എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നിലപാട്. മാഗസിനെതിരെ പ്രതിഷേധവുമായി എബിവിപിക്ക് പുറമേ, കെഎസ്യുവും രംഗത്തെത്തിയിരുന്നു.

Advertisement