ദുബൈ: തലശ്ശേരി ബ്രണ്ണന്‍ കോളജ് അലുംനി ഗ്ലോബല്‍ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദുബൈ സിലിക്കണ്‍ ഒയാസിസ് വൈസ് പ്രസിഡന്റ് ഡോ.ജുമാ അല്‍ മത്രൂഷി ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് ഒ.വി.മുസ്തഫ സഫീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എന്‍.ആര്‍.മായിന്‍, ശിവശങ്കര്‍ പ്രസംഗിച്ചു.

ബ്രണ്ണന്‍ എജ്യുക്കേഷന്‍ ഏന്റ് സ്‌പോര്‍ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും പരിപാടിക്കിടെ നടന്നു. മുതിര്‍ന്ന അംഗങ്ങളായ എം.പി.മഹമൂദ്, വേണുഗോപാല്‍ എന്നിവരെ ആദരിച്ചു. ഔട്ട്സ്റ്റാന്റിങ് യങ് സ്‌പോര്‍ട്‌സ് പേഴ്‌സന്‍ അവാര്‍ഡ് തലശ്ശേരി സ്വദേശിയും ദുബൈ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ സമീന്‍ ജലീലിന് നല്‍കി. കൂടാതെ, അറേബ്യന്‍ റോബോട്ടിക് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഫര്‍ഹാദ് മായന് പ്രത്യേക അവാര്‍ഡും സമ്മാനിച്ചു. സയനോര, അന്‍വര്‍ സാദാത്ത്, സിതാര, മുഹമ്മദ് ഹനീഫ് എന്നിവര്‍ അണിനിരന്ന ഗാനമേള, ദി സാദ് കമ്പനി അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.