ഭുവനേശ്വര്‍ : ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ വെര്‍ട്ടിക്കല്‍ ലോഞ്ച് പതിപ്പ് നാവികസേന വിജയകരമായി പരീക്ഷിച്ചു. ശബ്ദത്തിന്റെ ഇരട്ടി വേഗതയുള്ളതാണ് ബ്രഹ്‌മോസ് മിസൈല്‍ . മിസൈലിന്റെ സൂക്ഷ്മനിയന്ത്രണം സ്വന്തമാക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ.

ഇന്ത്യന്‍ നേവി കപ്പലായ ഐ എന്‍ എസ് രണ്‍വീറിലെ ലോഞ്ചറില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ലക്ഷ്യം വച്ച കപ്പലില്‍ കൃത്യമായി ചെന്നിടിച്ചു. 290 കി.മീറ്ററാണ് മിസൈലിന്റെ ദൂരപരിധി. പരീക്ഷണം പൂര്‍ണ വിജമായിരുന്നെന്ന് ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ചീഫ് എ. ശിവതാണു പിള്ള അറിയിച്ചു. പുതിയ മിസൈല്‍ കേരളത്തില്‍ നിര്‍മ്മിക്കുമെന്ന് ബ്രഹ്‌മോസ് സി ഇ ഒ പറഞ്ഞു