ബാലസോര്‍: 290 കി.മീ ദുരപരിധിയുള്ള സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.

300കി.ഗ്രാം വരെ ഭാരംവഹിക്കാന്‍ മിസൈലിന് കഴിയും. കരയില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നും വിമാനത്തില്‍ നിന്നും വിക്ഷേപിക്കാന്‍ പര്യാപ്തമാണ് മിസൈല്‍. അതിനിടെ പരീക്ഷണത്തിന്റെ ഭാഗമായി തദ്ദേശവാസികളായ 3000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.