എഡിറ്റര്‍
എഡിറ്റര്‍
ബ്രാഹ്മണബീജത്തിന് ഇന്ത്യയില്‍ വന്‍ ഡിമാന്റ്
എഡിറ്റര്‍
Saturday 19th May 2012 3:55pm

മുംബൈ: ഇന്ത്യയില്‍ പുരുഷബീജത്തിന് വന്‍ ഡിമാന്റാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതില്‍ തന്നെ ബ്രാഹ്മണന്‍മാരുടെ ബീജത്തിനാണ് ഇന്ന് ആവശ്യക്കാരേറെ എന്നാണ് പുതിയ വാര്‍ത്ത.

ബ്രാഹ്മണ ബീജത്തിലുണ്‍വുന്ന കുട്ടികള്‍ രൂപഭാവത്തിലും ബുദ്ധിയിലും മുന്‍പന്തിയിലായിരിക്കുമെന്ന ധാരണയാണ് ഇത്തരത്തിലുള്ള ആവശ്യത്തിന് അടിസ്ഥാനം. കുറച്ചുനാള്‍ മുന്‍പ് പാറ്റ്‌നയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഒരേ ജാതിയിലും മതത്തിലും പെട്ട ബീജം ആവശ്യമുണ്ടെന്ന് പറഞ്ഞ്  പരസ്യം കൊടുത്തിരുന്നു.

പ്രധാനമായും മുംബൈ പോലുള്ള  സിറ്റികളിലാണ് ബ്രാഹ്മണ ബീജത്തിന് ആവശ്യക്കാരേറുന്നത്. മുംസ്ലീങ്ങളുടെ കാര്യം എടുക്കുകയാണെങ്കില്‍ അവര്‍ ബീജം സുന്നിയുടേതാണോ അതോ മുജാഹിദാണോ എന്നെല്ലാം അന്വേഷിക്കും. എന്തുതന്നെയായാലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നത് അവര്‍ ബീജം നല്‍കുന്ന ആള്‍ ഏത് മതക്കാരനാണെന്ന് ആവശ്യക്കാരോട് പറയും. എന്നാല്‍ അവരുടെ ജാതി ഏതെന്ന് വെളിപ്പെടുത്തില്ലെന്നുമാണ്.

എന്നാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ മാത്രമേ ജാതിയ്ക്ക് പ്രാധാന്യം നല്‍കി ബീജം സ്വീകരിക്കുള്ളു. പൊതുവേ ബീജം സ്വീകരിക്കുന്നവര്‍ പുരുഷന്‍മാരുടെ വിദ്യാഭ്യാസ യോഗ്യതയും കുടുംബപാരമ്പര്യവും കലാവാസനകളും എല്ലാമാണ് പരിഗണിക്കുക.

ബോളിവുഡ് സ്‌ററാറുകളുടേയൊക്കെ ബീജം ലഭിക്കാനായി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍ തയ്യാറാകുന്നവരുമുണ്ടെന്നാണ് അറിയുന്നത്. ബീജം നല്‍കുന്നവരുടെ ഉയരവും വണ്ണവും നിറവും എല്ലാം പൊതുവേ എല്ലാവരും അന്വേഷിക്കുന്ന കാര്യമാണ്.

ബീജത്തിന്റെ സാംപിള്‍ നല്‍കുന്നതിന് 500 രൂപ വെച്ച് നല്‍കിയിരുന്നെന്ന് ഡോ. ദിലീപ് പാട്ടീല്‍ പറയുന്നു. ആ പണത്തിന് വേണ്ടി പോലും ബീജം നല്‍കാനായി വരുന്നവര്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റ വെളിപ്പെടുത്തല്‍. ആദ്യമൊക്കെ അതിന് ആളുകള്‍ക്ക് മടിയായിരുന്നെന്നും താരതമ്യേന അതില്‍ മാറ്റം വന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ജാതി വിവേചനം സമൂഹത്തിന്റെ അടിത്തട്ടില്‍ വേരിറങ്ങിയിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്.

Advertisement