എഡിറ്റര്‍
എഡിറ്റര്‍
രണ്‍വീര്‍ സേനാ തലവന്‍ ബ്രഹ്മേശ്വര്‍ കൊല്ലപ്പെട്ടു; അറായില്‍ കര്‍ഫ്യൂ
എഡിറ്റര്‍
Friday 1st June 2012 9:31am

പട്‌ന: ബിഹാറിലെ ഭൂപ്രഭുക്കന്മാരായ മേല്‍ജാതിക്കാരുടെ ഗുണ്ടാസംഘമായ രണ്‍വീര്‍ സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിംഗ് എന്ന മുഖ്യജി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. നവാഡ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന കതിറ മൊഹല്യയില്‍ രാവിലെ പ്രഭാത സവാരിക്കിടെയാണ് ബ്രഹ്മേശ്വര്‍ കൊല്ലപ്പെട്ടത്.

ബ്രഹ്‌മേശ്വര്‍ സിംഗിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞ് നിരവധി രണ്‍വീര്‍ സേനാംഗങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതശരീരം കൊണ്ടുപോയ പോലീസുകാരെ പിന്തുടരുകയും ചെയ്തു. പ്രാദേശിക റെയില്‍വേ സ്റ്റേഷനും, ബി.ഡി.ഒ ഓഫീസും അവര്‍ തകര്‍ത്തു. പ്രശ്‌നങ്ങളെ തുടര്‍ന്ന് ബീഹാരിലെ അറാ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിരവധി കൂട്ടക്കൊലക്കേസില്‍ പ്രതിയായിട്ടുള്ള സിംഗ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജീവപര്യന്തം ജയില്‍മോചിതനായത്. ബിഹാറിലെ മേല്‍ജാതിക്കാരായ ഭൂഉടമകള്‍ക്കു വേണ്ടി കൊള്ളയും കൊലയും തൊഴിലാക്കിയ രണ്‍വീര്‍ സേന 1990 കളില്‍ ജനബാദ്, ഔറംഗബാദ്, നവാഡ എന്നിവിടങ്ങളിലായി നിരവധി കീഴാളരെ കൊന്നൊടുക്കിയിട്ടുണ്ട്. 1996 ഡിസംബറില്‍ ലക്ഷ്മണ്‍പുര്‍ ബാത്തേയില്‍ 61 ദളിതരെ കൂട്ടക്കൊല ചെയ്തതിനു പിന്നിലും ഈ സംഘമാണ്.

Advertisement