എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡ് ഇനി ഇസ്രഈല്‍ മുക്ത നഗരം
എഡിറ്റര്‍
Friday 8th August 2014 11:39am


ലീഡ്‌സ്: ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡ് ഇസ്രഈല്‍മുക്ത നഗരമായി പ്രഖ്യാപിച്ചു.  ബ്രാഡ്‌ഫോര്‍ഡ് വെസ്റ്റ് എം.പി ജോര്‍ജ് ഗലോവേയാണ് തന്റെ നഗരത്തെ  ഇസ്രഈല്‍ മുക്ത മേഖലയായി പ്രഖ്യാപിച്ചത്.

ഇസ്രഈല്‍ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഇസ്രഈല്‍ പൗരന്മാര്‍ വിനോദസഞ്ചാരത്തിനു പോലും നഗരത്തില്‍ എത്തരുതെന്നും ആവശ്യപ്പെട്ടു.

‘ഇസ്രഈലിന്റെ ഒരു ഉത്പന്നവും നമുക്ക് വേണ്ട. അവരുടെ സേവനങ്ങള്‍ വേണ്ട. യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും ഇസ്രഈല്‍ അധ്യാപകരും വിദഗ്ധരും വേണ്ട. വിനോദ സഞ്ചാരികള്‍ പോലും ഇവിടേക്ക് വരേണ്ടതില്ല. ക്രൂരതകള്‍ മാത്രം ചെയ്ത് കൂട്ടുന്ന പൈശാചിക രാഷ്ട്രമായ  ഇസ്രഈലിനെ ഞങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്. നിങ്ങളും അങ്ങനെ തന്നെ ചെയ്യൂ.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

പ്രസംഗം യുട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ ഗലോവേയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ലീഡ്‌സില്‍ റെസ്‌പെക്ട് പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement