പ്രശസ്ത അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ ബ്രാഡ് പിറ്റിന്റെ സിനിമാ സെറ്റില്‍ പോലീസ് റെയ്ഡ്. പിറ്റിന്റെ പുതിയ ചിത്രം ‘വേള്‍ഡ് വാര്‍ Z’ ന്റെ സെറ്റാണ് ഹംഗേറിയന്‍ പോലീസ് റെയ്ഡ് ചെയ്തത്. റെയ്ഡില്‍ 85 ആയുധങ്ങള്‍ പിടിച്ചെടുത്തു.

എ.കെ 47നും സ്‌നിപ്പര്‍ റൈഫിള്‍സും യുദ്ധോപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഈ ആയുധങ്ങള്‍ അനുമതിയില്ലാത്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനാലാണ് 85 ആയുധങ്ങളും പിടിച്ചെടുത്തതെന്ന് ഹംഗേറിയന്‍ അധികൃതര്‍ അറിയിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍ അതിനാല്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.

2012ല്‍ റീലീസിങ് തീരുമാനിച്ചിരിക്കുന്ന ചിത്രമാണ് ‘വേള്‍ഡ് വാര്‍ Z’